എച്ച്ടിസി വൺ എ9 ഐഫോണിന്റെ പകർപ്പോ?
ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ എച്ച്ടിസിക്ക് മികച്ച തിരിച്ചു വരവൊരുക്കുമെന്ന് കരുതുന്ന പുതിയ ഉൽപ്പന്നം എച്ച്ടിസി വൺ എയ്റോ (വൺ എ9 ) വിപണിയിലെത്തി. ഐ ഫോൺ 6-നു സമാനമായ അരിക് വളഞ്ഞ അലൂമിനിയം ബോഡിയിലുള്ള രൂപകൽപ്പനയോടെയാണ് എ9 എത്തിയിരിക്കുന്നത്. ഐഫോൺ - 6/ ഐഫോൺ 6 പ്ലസ് ന്റെ ബോഡി ഡിസൈനിലെ പ്രത്യേക ലൈനുകളും ക്യാമറയുടെ ചുറ്റുമുള്ള തടിപ്പുമൊക്കെ ഈ
ഫോണില്‍ എച്ച്ടിസി അതുപോലെ അനുകരിച്ചിക്കുകയാണ്. ഐഫോൺ 6ന്റെ വശങ്ങളിലുള്ള സിം / മൈക്രോ എസ്ഡി കാർഡ് ട്രേ പോലും വൺ എയ്റോയിൽ സമാനമായാണ് എച്ച്ടിസി ആവിഷ്കരിച്ചിരിക്കുന്നത്.
നവംബര്‍ മുതല്‍ വിൽപനയ്ക്കെത്തുന്ന ഫോണിന് 26,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില. ഈ ഫോണിനൊപ്പം 6 മാസത്തിൽ ഗൂഗിൾപ്ലേ മ്യൂസിക് സബ്സ്ക്രിപ്ഷൻ എച്ച്ടിസി സൗജന്യമായി നൽകുന്നുണ്ട്. ഇതുവരെയുള്ള മോഡലുകളിൽ സാധാരണ ഉപയോഗിച്ച് വന്നിരുന്ന ഫോണിന് മുന്നിലെ സ്റ്റീരിയോ സ്പീക്കർ രൂപകൽപ്പനയ്ക്കു പകരം എ9 ന്‍റെ താഴെയായുള്ള സ്പീക്കർ ദ്വാരങ്ങൾ ഐഫോൺ 6 എസ്, ഐഫോൺ 6 പ്ലസ് ഫോണിന് സമാനമാണ്.
കാർബൺ ഗ്രേ, ഓപൽ സിൽവർ, ടോപാസ് ഗോൾഡ്, ഡീപ് ഗാർനെറ്റ് വകഭേദങ്ങളിൽ ലഭ്യമാകുന്ന ഈ ഫോണ്‍ 1.5 GHz ക്വാഡ് കോർ, 1.2 GHz ക്വാഡ് കോർ എന്നീ രണ്ട് മൊഡ്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന 64-ബിറ്റ് ക്വാൾകോം സ്നാപ്ഡ്രാഗൺ 617 ഒക്ടാ കോർ പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്. ആൻഡ്രോയിഡ് 6.0 മാഷ്മല്ലൊ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വണ്‍ എ9 കമ്പനിയുടെ ആദ്യ മാഷ്മല്ലൊ ഹാൻഡ്സെറ്റ് ആണ്.
2 ജിബി റാം & 16 ജിബി, 3 ജിബി റാം & 32 ജിബി വെർഷൻ, ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയുമായെത്തുന്ന ഫോണിന്റെ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 2TB വരെ ഉയര്‍ത്താൻ കഴിയും. കണക്ടിവിറ്റിക്കായി 4 ജി എൽടിഇ, 3 ജി, ബ്ലൂടൂത്ത്, വൈ-ഫൈ, മൈക്രോ യുഎസ്ബി സൗകര്യങ്ങൾ നൽകുന്ന വണ്‍ എ 9 ഇന്ത്യൻ എൽടിഇ ബാൻഡുകൾ പിന്തുണയ്ക്കും.
1080x1920 പിക്സൽ റെസലൂഷൻ നൽകുന്ന 5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയെ കൊണിംഗ് ഗൊറില്ല ഗ്ലാസ് 4 സംരക്ഷിക്കും. 13 മെഗാപിക്സൽ റിയർ ക്യാമറ സഫയർ കവർ ലെൻസോടെയാണെത്തുന്നത്. ഇത് f / 2.0 അപെർച്ചറും, ഓട്ടോഫോക്കസ്, BSI, OIS (ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ), 1080 വിഡിയോ റെക്കോർഡിംഗ്, എൽഇഡി ഫ്ലാഷ് എന്നീ പ്രത്യേകതകളും നൽകുന്നുണ്ട്. 4 മെഗാപിക്സൽ അൾട്രാപിക്സൽ ഫിക്സഡ് ഫോക്കസ് ഫ്രണ്ട് ക്യാമറയുള്ള ഈ സ്മാർട്ട്ഫോൺ 2150 mAh ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്.

0 comments:
Post a Comment