ഐ ഒ എസ് 9.01 പുറത്തിറക്കി

ഐ ഒ എസ് 9.01 പുറത്തിറക്കി

 

ഐ ഒ എസ് 9 പുറത്തിറക്കി ആഴ്ചകൾക്കുള്ളിൽ പുതിയ വേർഷൻ ആപ്പിൾ പുറത്തിറക്കി. ഐ ഒ എസ് 9.01 ആണു പുതിയ വേർഷൻ. ഐ ഒ എസ് 9 പരാജയപ്പെട്ടതോടെയാണു പുതിയ വേർഷൻ പുറത്തിറക്കിയത്. നേരത്തെ നടന്ന ഹെയ് സിരി ഇവന്റ് പരാജയപ്പെട്ടിരുന്നു. പുതിയ അപ്ഡേഷൻ ആപ്പിൾ ഡിവലപർ സെന്ററിലൂടെ ഏറെത്താമസിയാതെ ലഭ്യമാകും.

ഐപാ‍ഡ് പ്രോയ്ക്കായി പ്രത്യേക ഫീച്ചറുകൾ പുതിയ വേർഷനിലുണ്ട്. സ്മാർട്ട് കീബോർഡ്, ആപ്പിൾ പെൻസിൽ എന്നിവ പുതിയ ഓഎസുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാനാകും. ഐഫോണിനെ പുതിയ ആപ്പിൾ ടിവിയുമായി ബന്ധിപ്പിക്കുന്ന ചില ഫീച്ചറുകളും പുതിയ ഓഎസിലുണ്ടാകുമെന്നാണു സൂചന.


ടാകോ, ബരിറ്റോ, ചീസ് വെഡ്ജ്, മിഡിൽ ഫിംഗർ, യൂണികോൺ ഹെഡ് തുടങ്ങിയ ഇമോജി ഉൾക്കൊള്ളുന്ന യുണികോഡ് 8 ഫീച്ചർ പുതിയ ഓഎസിലുണ്ട്. ഉപയോക്താക്കളുടെ ശബ്ദത്തിനനുസരിച്ചു ക്രമീകരിക്കാവുന്ന പുതിയ ഹെയ് സിരി ഫീച്ചർ ആണ് മറ്റൊരു പ്രത്യേകത. 6 എസ്, 6 എസ് പ്ലസ് മോഡലുകളിൽ നൽകിയിരിക്കുന്ന ഫീച്ചറാണ് ഹെയ് സിരി വോയ്സ് ആക്ടിവേഷൻ. പഴയ മോ‍ഡലുകളിൽ ഈ ഫീച്ചറിന്റെ ആദ്യ വേർഷൻ സിരി മാത്രമാണു ലഭ്യം.
കോണ്ടാക്റ്റ് ഫോട്ടോകൾ ഡിസേബിൾ ചെയ്യാൻ സഹായിക്കുന്ന ഒരു പ്രത്യേക ഫീച്ചറും പുതിയ ഓഎസിലുണ്ട്. പുതിയ ഓ എസ് നവംബറിൽ ലഭ്യമായിത്തുടങ്ങുമെന്നാണു സൂചന. ഐ പാഡ് പ്രോ ഈ സമയത്താണു പുറത്തിറങ്ങുക. പുതിയ ഓ എസ് ഐപാഡ് പ്രോയും ഒരേ വേദിയിൽ തന്നെ പുറത്തിറക്കുമെന്നു കരുതപ്പെടുന്നത്.

SHARE

Unknown

  • Image
  • Image
  • Image
  • Image
  • Image
    Blogger Comment
    Facebook Comment

0 comments:

Post a Comment